Lyrics - Anil Panachooraan
Music - M.Jayachandran
Singer - Pradeep Palluruthy
Production - Mukesh, Sreenivasan
Direction - Mohan
വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല(2)
തല വടിക്കുന്നോര്‍ക്ക് തലവനാം ബാലന്‍(2)
വെറുമൊരു ബാലനല്ലിവനൊരു കാലന്‍
ബാലന്‍ ഒരു കാലന്‍ മുടിമുറി ശീലം
അതിലോലം മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ ബാലന്‍..ബാലന്‍..ബാലന്‍..ബാലന്‍
പുളകം പതയ്‌ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശപ്രകാശാ(2)
ആമാശയത്തിന്റെ ആശ നിറവേറ്റാന്‍
രോമാശയങ്ങള്‍ അറുക്കുന്ന വീരാ
താരരാജാവിന്റെ സ്നേഹിതന്‍ ബാലന്‍
ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലന്‍
ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ(2)
എല്ലാമൊളിപ്പിച്ചു വയ്‌ക്കുന്ന കള്ളന്‍
ബാലന്‍ ഒരു കാലന്‍ മുടിമുറി ശീലം
അതിലോലം മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ ബാലന്‍..ബാലന്‍..ബാലന്‍..ബാലന്‍
കവിളില്‍ തലോടുന്ന ബ്ലേഡിനെപ്പോലെ(2)
സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്‍ മനസ്സാണു ബാലന്‍
കത്തിയും താടിയും ഒന്നിച്ചു ചേരുമ്പോള്‍
നിണം പൊടിക്കാത്തൊരു ക്ഷൗരപ്രവീണന്‍
വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
മേലുകാവിന്റെ അഭിമാനമാകും(2)
ബാര്‍ബറാം ബാലാ.. നിനക്കഭിവാദ്യം
ബാലന്‍ ഒരു കാലന്‍ മുടിമുറി ശീലം
അതിലോലം മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ ബാലന്‍..ബാലന്‍..ബാലന്‍..ബാലന്‍...
Tags: Malayalam Comedy Sreenivasan Funny